കോവിഡ് മഹാമാരിയെ തുടർന്നുള്ള ശക്തമായ പ്രതിസന്ധിക്കു ശേഷം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന രണ്ടാംമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. മെഗാ സ്റ്റാർ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ എന്ന സിനിമയെ പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ് മലയാളത്തിൻെറ പ്രിയ സംവിധായകൻ ജീത്തു ജോസഫ്.
കഴിഞ്ഞ ദിവസമാണ് കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം തീയറ്ററുകളിലെത്തിയത്,സിനിമയ്ക്ക് വളരെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വോട്ടിംഗ് എന്നാൽ ഒരു കരാറല്ല. നിങ്ങള്‍ നല്കുന്ന ഒരു അസൈന്മെന്റാണ്. ജനങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും ജീത്തു ഫേസ്ബുക്കില്‍ കുറിച്ചു.
ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ വളരെ വലിയ പ്രത്യേകത എന്തെന്നാൽ ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്നതാണ്. മമ്മൂട്ടിക്കൊപ്പം സംവിധായകന് രഞ്ജിത്ത്, ജോജു ജോര്‍ജ്, മുരളി ഗോപി, തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.