ഇന്ന് രാവിലെയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ വാഹനത്തിന് പരിക്ക് പറ്റിയ വാർത്ത ഫേസ്ബുക്ക് വഴി പുറത്തു വിട്ടത്. ഇടിച്ചിട്ട് പോയത് ആരാണെങ്കിലും സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം പോസ്റ്റിട്ടത്.
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ? എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത. (കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളിൽ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാർ ഉള്ള നാടല്ലേ. അത്ഭുതമില്ല)
രോഹിത് എന്ന ചെറുപ്പക്കാരനാണ് തന്റെ വണ്ടിക്ക് ഒരു പൂച്ച വട്ടം ചാടിയപ്പോൾ വെട്ടിച്ചതാണെന്ന് വെളിപ്പെടുത്തി ഇപ്പോൾ എത്തിയിരിക്കുന്നത്. ആ യുവാവിനൊപ്പം ജൂഡ് ആന്റണി പങ്ക് വെച്ച ലൈവ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വണ്ടി ഇടിക്കുവാൻ ജൂഡ് ആന്റണിയാണ് കാരണം എന്ന വിധത്തിൽ കമന്റുകൾ നടത്തിയവർക്ക് തക്കതായ മറുപടിയാണ് സംവിധായകൻ കൊടുത്തിരിക്കുന്നത്. ജോജി സിനിമയെ ഓർമപ്പെടുത്തുന്നത് പോലെ “നിങ്ങളാണല്ലോ ജഡ്‌ജി..! നിങ്ങളാണല്ലോ എല്ലാം തീരുമാനിക്കുന്നത്..!” എന്നൊക്കെയാണ് അദ്ദേഹം മറുപടി കൊടുത്തിട്ടുള്ളത്. വീഡിയോ കാണാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…