വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. െൈവശാഖിന്റെ സംവിധാന മികവും അഭിലാഷ് പിള്ളയുടെ തിരക്കഥയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി.
നൈറ്റ് ഡ്രൈവ് ലക്ഷണമൊത്ത ത്രില്ലറെന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. അഭിലാഷ് പിള്ള എന്ന മികച്ച തിരക്കഥാകൃത്തും വൈശാഖ് എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാനും ചേര്‍ന്നപ്പോള്‍ ഒരടിപൊളി സിനിമ. റോഷന് മാത്യു, അന്ന ബെന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവര്‍ മികച്ചു നിന്നു. തീര്‍ച്ചയായും തീയറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ജൂഡ് ആന്റണി പറഞ്ഞു.
മാര്‍ച്ച് പതിനൊന്നിനാണ് നൈറ്റ് ഡ്രൈവ് തീയറ്ററുകളിലെത്തിയത്. മധുരരാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. പതിവ് ഫോര്‍മാറ്റില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലറാണ് വൈശാഖ് ഇത്തവണ ഒരുക്കിയത്. റോഷന്, അന്ന എന്നിവര്‍ക്ക് പുറമേ ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്രകഥാപാത്രമായി എത്തി. ഒരു രാത്രിയില്‍ കൊച്ചിയില്‍ നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.