മെയ് ഒന്നിനായിരുന്നു സിബിഐ 5 ബ്രയിന്‍ തീയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട സംവിധായകന് കെ. മധുവിന്റെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്. സിബിഐ 5 ദി ബ്രയിന്‍ നെഗറ്റീവ് ഒപ്പീനിയന് ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചുവെന്നാണ് കെ. മധു പറഞ്ഞത്. സിബിഐ 5 ദി ബ്രയിന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകവെയാണ് കെ.മധു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സിബിഐ പരമ്പരകളെല്ലാം അതാത് കാലത്തെ യുവത്വത്തെ കൂടെക്കൂട്ടി തങ്ങള്‍ ചെയ്ത സിനിമകളാണെന്ന് കെ. മധു പറഞ്ഞു. ഈ സിനിമയ്ക്കും യുവത്വത്തിന്റെ പിന്തുണ തങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. ആ അടുപ്പം തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നും കെ. മധു പറഞ്ഞു. മികച്ച ചിത്രമായിട്ടുകൂടി ചിത്രത്തിന് നെഗറ്റീന് ഓപ്പീനിയന്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഒരു പരിധിവരെ അത് നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ചിത്രം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഹൃദയത്തില്‍ പതിഞ്ഞത്. കുടുംബ സദസുകളില്‍ ചിത്രം നിറഞ്ഞോടുന്നതില് എല്ലാവരോടും നന്ദിയുണ്ടെന്നും കെ.മധു പറഞ്ഞു.
മമ്മൂട്ടി എന്ന നടന്റെ ഉള്ക്കാഴ്ചാണ് സേതുരാമയ്യര്‍. കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ്. മമ്മൂട്ടി എന്നു പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്നവര്‍ സേതുരാമയ്യര്‍ക്ക് വേണ്ടിയാണ് കയ്യടിക്കുന്നതെന്നും കെ. മധു കൂട്ടിച്ചേര്‍ത്തു. അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ചിത്രത്തില്‍ അഭിനയിച്ചു. മുകേഷിന്റെ അഭിനയം മികച്ചതായിരുന്നു. സായികുമാറിന്റെ ദേവദാസ് എന്ന കഥാപാത്രവും കയ്യടി നേടി. ഒരുപാട് പേരുടെ പ്രാര്‍ത്ഥന ഈ സിനിമയിലുണ്ടെന്നും കെ. മധു പറഞ്ഞു.