തനിക്ക് പ്രിയപ്പെട്ട ചില നായികമാരെക്കുറിച്ച് മനസു തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മലയാളികൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് സമ്മാനിച്ച നടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസ് സിനിമകളിലൂടെ എത്തിയ നിരവധി നടിമാരുണ്ട് മലയാളം സിനിമയിൽ. തന്റെ പ്രിയപ്പെട്ട നായികമാരെക്കുറിച്ച് മനസ് തുറക്കുകയാണ് ലാൽ ജോസ്. മനോരമയ്ക്ക് നൽകിയ അഭിമിഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ, അർച്ചന കവി എന്നിവരെക്കുറിച്ചാണ് ലാൽ ജോസ് മനസു തുറന്നത്. റിമ കല്ലങ്കൽ ശ്യാമപ്രസാദിന്റെ ഋതുവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞു. ലാൽ ജോസ് ചെയ്യാനിരുന്ന തമിഴ് സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു റിമ കല്ലിങ്കല്‍. പക്ഷേ ആ സിനിമ നിന്നു പോയി. എന്നാല്‍ ലാല്‍ ജോസിന്റെ തമിഴ് സിനിമയിലെ നായിക. എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെന്റില്‍ റിമയുടെ ഫോട്ടോ വന്നു. ആ ഫോട്ടോയാണ് ശ്യാമപ്രസാദിന്റെ സിനിമയിലെ നായികയാകാൻ റിമയ്ക്ക് വഴി തെളിച്ചത്.
നീലത്താമര സിനിമയെക്കുറിച്ചും കുഞ്ഞിമാളുവിനെക്കുറിച്ചും എല്ലാം ലാൽ ജോസ് ഓർത്തെടുത്തു. ചിത്രത്തിൽ റിയുടെ ശബ്ദം തന്നെയാണ് ഉപയോഗിച്ചത്. ഷാരത്തെ അമ്മിണി എന്ന കഥാപാത്രം ചതിക്കപ്പെടുകയും ഒടുക്കം ആത്മഹത്യ ചെയ്യുകയുമായിരുന്നു. അങ്ങനൊരു കഥാപാത്രത്തിന് റിമയുടെ ശബ്ദം വേണോ എന്ന് പലരും ചോദിച്ചെന്നും അത്തരം ശബ്ദങ്ങളോടുള്ള ഇഷ്ടമാണ് റിമയുടെ ശബ്ദം തന്നെ ഉപയോഗിക്കാന്‍ കാരണമെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
അതേസമയം, കാവ്യ മാധവനെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് കുറ്റബോധം ഉണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ‘എന്നെ ആദ്യം ഡബ്ബ് ചെയ്യിപ്പിച്ചില്ല. അങ്ങനെ ചെയ്യിച്ചിരുന്നെങ്കില്‍ പിന്നീടുള്ള സിനിമകളില്‍ എനിക്ക് ഡബ്ബ് ചെയ്യാമായിരുന്നു’ എന്ന് കാവ്യ എപ്പോഴും പരാതി പറയുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു. അതൊരു കുറ്റബോധമായി ഉള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അന്ന് കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്ത ശബ്ദമായിരുന്നു അവരുടേതെന്നും അതുകൊണ്ടാണ് കാവ്യയുടെ ശബ്ദം ഉപയോഗിക്കാതിരുന്നത് എന്നും ലാൽ ജോസ് പറഞ്ഞു.