എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘മഹാവീര്യര്‍’ എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന് ലാല്‍ജോസ്. ഒറ്റക്കാഴ്ചയില്‍ എല്ലാം തുറന്നുവയ്ക്കാത്ത ചില ചിത്രങ്ങളുണ്ടെന്നും അത്തരം സിനിമയാണ് മഹാവീര്യറെന്നും ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകന് കൂടി ചേര്‍ന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകള്‍. ഒരു വേള പിന്നൊരു കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകള്‍ക്ക് നമ്മുടെ ശ്രദ്ധയും സപ്പോര്‍ട്ടും വേണമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘അങ്ങനെയും ചില സിനിമകളുണ്ട്. മഹാവീര്യര്‍ പോലെ. ഒറ്റക്കാഴ്ചയില്‍ എല്ലാം തുറന്ന് വയ്ക്കാത്തവ. പ്രേക്ഷകന് കൂടി ചേര്‍ന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകള്‍. ഒരു വേള പിന്നൊരു കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകള്‍ക്ക് നമ്മുടെ ശ്രദ്ധയും സപ്പോര്‍ട്ടും വേണം. എബ്രിഡ്, പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് നിന്നോടുള്ള സ്നേഹ ബഹുമാനങ്ങള്‍ കൂടിയിട്ടേയുള്ളു’
നിവിന്‍ പോളിയും ആസിഫ് അലിയുമാണ് മഹാവീര്യറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, ലാലു അലക്സ്, മല്ലിക സുകുമാരന്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.