സംവിധാന സഹായിയായി സിനിമയിൽ എത്തി സിനിമ സംവിധാനം പഠിച്ച് മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്നു ടിനു പാപ്പച്ചൻ. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ഹിറ്റ് സിനിമകൾ ഒരുക്കിയ ടിനുവിന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിൽ നായകൻമാരായി എത്തുന്നത്. തന്റെ സംവിധാന സഹായി ആയിരുന്ന ടിനുവിന്റെ ചാവേർ സിനിമയെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
തൻ്റെ ശിഷ്യൻ സംവിധാനം ചെയ്ത സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചാവേർ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. കഴിഞ്ഞ ദിവസം ‘ചാവേർ’ സിനിമയുടെ ട്രയിലർ ലോഞ്ച് ചടങ്ങിൽ എത്തിയപ്പോൾ ആയിരുന്നു ലിജോയുടെ പ്രതികരണം. ഇതിന് മുമ്പ് ഒരു സിനിമയിലും കാണാത്ത രീതിയിലുള്ളൊരു ലുക്കിലാണ് കുഞ്ചാക്കോ ബോബനെ ‘ചാവേറി’ൽ കാണാൻ കഴിയുന്നത്. നാലുമില്യണിൽ അധികം കാഴ്ചക്കാരാണ് യുട്യൂബിൽ ചാവേർ ട്രയിലർ നേടിയത്.
കണ്ണൂര് പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും ക്യാരക്ടര് പോസ്റ്ററുകളുമൊക്കെ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.