മോഹന്‍ലാല്‍ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനിലൂടെ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി. ഫിലിം ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
#LijoJosePellissery becomes the highest paid #MalayalamMovie director with #MalaikottaiVaaliban!! A huge recognition for unsung Malayalam film technicians. pic.twitter.com/Zc8kQ0D0Aq
— Sreedhar Pillai (@sri50) March 17, 2023
മോഹന്‍ലാല്‍-ലിജോ പെല്ലിശ്ശേരി കോമ്പിനേഷനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ഗുസ്തി ചാമ്പ്യനായിരുന്ന ദ് ഗ്രേറ്റ് ഗാമയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശസ്തമാക്കിയ ഫയല്‍വാനാണ് ദ് ഗ്രേറ്റ് ഗാമ. ഏകദേശം അന്‍പത് വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി അദ്ദേഹം ഗോദ ഭരിച്ചു. മോഹന്ഡലാല്‍ ദ് ഗ്രേറ്റ് ഗാമയാകുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന് പറയുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.