ദളപതി വിജയ് നാളെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു ആഘോഷദിനം തന്നെയാണ്. കോവിഡ് പടർന്നു പിടിക്കുന്ന സമയമായതിനാൽ തന്നെ ആഘോഷങ്ങൾ ഒന്നും വേണ്ടായെന്ന് വിജയ് ആരാധകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചൈനീസ് ആർമിയുടെ ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച സൈനികന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം വിജയ് ആരാധകർ നൽകിയിരുന്നു.
ആഘോഷങ്ങൾ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ച് വിജയ് ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് പുറത്തിറക്കിയിരിക്കുകയാണ്. ദളപതി വിജയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ദളപതിക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവരും ഒന്നിക്കുന്ന മാസ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
To convey my love to Thalapathy @actorvijay here I release the Birthday Poster ❤️ Advance bday wishes #Master
Designed by : @Clinton22Roach#HBDTHALAPATHYVijay pic.twitter.com/tMvf80wdU2
— Lokesh Kanagaraj (@Dir_Lokesh) June 21, 2020