സംവിധായകന് ലോകേഷ് കനകരാജിന്റെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളുടെ വണ്‍ ലൈന്‍ തനിക്കറിയാമെന്ന് നടന് പൃഥ്വിരാജ് പറഞ്ഞത് വൈറലായിരുന്നു. പൃഥ്വിരാജ് വെറുതെ പറഞ്ഞതെന്നായിരുന്നു പലരും ഇതിനോടു പ്രതികരിച്ചത്. പൃഥ്വിയുടെ വാക്കുകള്‍ ട്രോളാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. പൃഥ്വിരാജിന് തന്റെ സിനിമ കഥകളെല്ലാം അറിയാമെന്നായിരുന്നു ലോകേഷ് പ്രതികരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരുമിച്ച് ഒരു സിനിമയില്‍ താനും പൃഥ്വിരാജും വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് ലോകേഷ് പറയുന്നു. അടുത്തത് എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ഒരു ലൈന്‍ അപ്പ് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റഡ് ആയിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടും കഥ ഉണ്ടായിരുന്നു. അടുത്ത പത്തു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് കഥയൊന്നും എഴുതേണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞതായി ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ലോകേഷിന്റെ പ്രതികരണം വന്നതോടെ പൃഥ്വിരാജ് ഫാന്‍സ് അതേറ്റെടുത്തു. പൃഥ്വിരാജ് നമ്മള് ഉദ്ദേശിച്ച ആളല്ലെന്നും വേറെ റേഞ്ചിലുള്ള ആളാണെന്നുമായിരുന്നു പിന്നീടു വന്ന പ്രതികരണങ്ങള്‍. ഇതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.