മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മൂന്നാം മുറ’.1988ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാംഭാഗം വരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് മധു. സേതുരമയ്യര്‍ വന്നതുപോലെ അലി ഇമ്രാന് വീണ്ടും വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
മോഹന്‍ലാലിനെ കൂടാതെ സുരേഷ് ഗോപി, ലാലു അലക്സ്, മുകേഷ്, രേവതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൂട്ടം രാഷ്ട്രീയ വ്യക്തിത്വങ്ങളെ തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോകുന്നതും അലി ഇമ്രാന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പക്ഷേ ബോക്സോഫിസില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനായില്ല.
2000 ന് ശേഷം സിനിമയ്ക്കും അലി ഇമ്രാന് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമയിലെ ബിജെഎം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഹൈജാക്കിംഗും മന്ത്രിയെ തട്ടിക്കൊണ്ടു പോകലുമൊന്നും അത്ര ദഹിക്കാത്ത കാലഘട്ടത്തിലാണ് മൂന്നാം മുറ റിലീസ് ചെയ്തത്. കേരളത്തില്‍ അതു വിജയിച്ചില്ലെങ്കിലും തെലുങ്കില്‍ അത് സൂപ്പര്‍ ഹിറ്റായിരുന്നു’ എന്നായിരുന്നു സിനിമയുടെ പരാജയത്തില്‍ മധു പ്രതികരിച്ചിരുന്നത്.