മിഥുന് മാനുവല്‍ തോമസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ”അർദ്ധരാത്രിയിലെ കുട’ യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പതിവുപോലെ ഇത്തവണയും ‘അ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
അജു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ്, വിജയ് ബാബു, സൈജു കുറുപ്പ്, അനാര്‍ക്കലി മരക്കാര്‍, ബിജുക്കുട്ടന്, മണികണ്ഠന് പട്ടാമ്പി, ഭീമന് രഘു, നെല്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആന്‍ മരിയ കലിപ്പിലാണ്, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആറാം പാതിരാ, ആട് 3 തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.