മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. വന്‍ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് ടീസര്‍ കണ്ടത് 50 ലക്ഷത്തിലധികം പേരാണ്. ട്രെയിലര്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് 30 ലക്ഷത്തിലധികം പേരും. നാല് വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ് തിരുത്തിയിരിക്കുകയാണ് ഭീഷ്മപര്‍വ്വം. സംവിധായകന് ഒമര്‍ ലുലുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിന്റെ റെക്കോഡാണ് ഭീഷ്മപര്‍വ്വം തിരുത്തിയത്.
ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ് ഒരു അഡാറ് ലവ്വിനായിരുന്നു. 30 ലക്ഷത്തിലധികം പേരായിരുന്നു ഒരു അഡാര്‍ ലവ്വ് ടീസര്‍ കണ്ടത്. ഇതാണ് ഭീഷ്മപര്‍വ്വം തിരുത്തിയത്. റെക്കോഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന് ആയിരുന്നു. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.