കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്ശന് സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സ് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിന് നടി ഹന്ന കോശിയെ അഭിനന്ദിച്ചിരിക്കുകയാണ് പ്രിയദര്ശന്. ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടെയാണ് ഹന്നയെ പ്രിയദര്ശന് അഭിനന്ദിച്ചത്. സിനിമ വിജയിക്കാന്‍ അതില്‍ അഭിനയിക്കുന്ന താരങ്ങളുടെ പങ്ക് വലുതാണെന്നും കൊറോണ പേപ്പേഴ്സില്‍ ഹന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും പ്രിയദര്ശന് പറഞ്ഞു. ഹന്നയുടെ പ്രകടനത്തിന് സമ്മാനമെന്ന നിലയില്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും പ്രിയദര്ശന് നല്കി.
ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്ശന് ഒരുക്കിയ കൊറോണ പേപ്പേഴ്സ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ ആറിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര് രാജാകൃഷ്ണന്, പി.ആര്.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.