‘ആന്റണിയുടെ തകർച്ച ആർക്കാണ് ആഘോഷിക്കേണ്ടത്? പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട’ – പ്രിയദർശൻ

മരക്കാർ ഒടിടി റിലീസിന് നൽകാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. മരക്കാർ മാത്രമല്ല മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് സിനിമകൾ ഒ ടി ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മരക്കാർ കൂടാതെ ബ്രോ ഡാഡി, ട്വൽത് മാൻ, എലോൺ, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവ ആയിരിക്കും ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുകയെന്ന് ആന്റണി പെരുമ്പാവൂർ അറയിച്ചത്. അതേസമയം, മരക്കാർ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുന്നത് ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്ക് തള്ളിയിടാൻ ആഗ്രഹിക്കാത്തത് കൊണ്ടാണെന്ന് സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും പ്രിയദർശൻ മറുപടി നൽകിയത്. ഒന്നുമില്ലായ്മയിൽ നിന്നുമാണ് ആന്റണി ഇവിടെ എത്തിയതെന്നും ഇതെല്ലാം ഉണ്ടാക്കിയെടുത്തത് നന്നായി കഷ്ടപ്പെട്ടാണെന്നും പ്രിയദർശൻ പറഞ്ഞു. മരക്കാറിനു വേണ്ടി തന്നെയും ലാലിനെയും വിശ്വസിച്ച് ആന്റണി പണയം വെച്ചത് സ്വന്തം ജീവിതമാണെന്നും ഈ സിനിമയ്ക്കു വേണ്ടി മോഹൻലാലും താനും ഒരു പൈസ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.

രണ്ടു വർഷമായി പലിശയും കൂട്ടുപലിശയും നൽകി ഒരക്ഷരം പറയാതെയിരുന്ന ആന്റണിയെ പഴയ ജീവിതത്തിലേക്ക് തള്ളിയിടാൻ ‘പടം തിയറ്ററിൽ മതി’ എന്ന തന്റെയോ ലാലിന്റെയോ ഒരു വാക്കു മതി. എന്നാൽ, ആന്റണിയെ പഴയ അവസ്ഥയിലേക്ക് തള്ളിവിട്ടൊരു ജീവിതം തനിക്കും ലാലിനും വേണ്ടെന്നും ഇത് വലിയ സ്ക്രീനിൽ കാണാൻ പറ്റാത്തതിൽ തനിക്കും ലാലിനും ആന്റണിക്കും ഉണ്ടായതുപോലുള്ള വേദനയൊന്നും മറ്റാർക്കുമുണ്ടാകില്ലെന്നും പ്രിയദർശൻ പറഞ്ഞു. തിയറ്ററുകാർ ഒന്നുകൂടി ഒത്തു ശ്രമിച്ചിരുന്നെങ്കിൽ മരക്കാർ തിയറ്ററിൽ തന്നെ വരുമായിരുന്നെന്നും പ്രിയദർശൻ വ്യക്തമാക്കി. ജയനും പ്രേം നസീറും ചത്തടിഞ്ഞിട്ടും മലയാളസിനിമ ബാക്കിയായെന്നും മോഹൻലാലും മമ്മൂട്ടിയും പോയാലും അത് ഉണ്ടാകുമെന്നാണ് തിയറ്റർ സംഘടന നേതാവ് പറഞ്ഞത്. അദ്ദേഹത്തോടു പറയാനുള്ളത് കുറച്ചു കൂടെ മനുഷ്യത്വം കാണിക്കണമെന്നാണെന്നും ആ വാക്കുകൾ പൊറുക്കാൻ മലയാളത്തിന് കഴിയില്ലെന്നുമാണ്. ആന്റണിയുടെ തകർച്ച ആർക്കാണ് ആഘോഷിക്കേണ്ടത്. തങ്ങൾ ആന്റണിയെ ചേർത്തുനിർത്തുന്നത് സ്വന്തം ജീവിതം പണയം വെച്ച് തങ്ങളുടെ സ്വപ്നത്തിന്റെ കൂടെ നിന്നതിനാണെന്നും പ്രിയദർശൻ വ്യക്തമാക്കി. നിർമാതാവിനെ തകർത്ത് തരിപ്പണമാക്കിയിട്ട് ആർക്കാണ് ഇവിടെ ആഘോഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കാലാപാനി ഉണ്ടായി 25 വർഷത്തിനു ശേഷവും മലയാളത്തിലൊരു കാലാപാനി ഉണ്ടായിട്ടില്ല. മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും കാലാപാനി ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. ആ വലിയ നഷ്ടം ഇരുവരും താങ്ങിയത് മലയാളത്തിന് വേണ്ടിയാണ്. നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തതു കൊണ്ടാണ് മരക്കാറിനായി 25 വർഷം കാത്തിരിക്കേണ്ടി വന്നത്. മരക്കാർ ഒടിടി റിലീസ് ചെയ്യാമെന്നത് ആന്റണിയുടെ മാത്രമല്ല എല്ലാവരുടെയും തീരുമാനമാണ്. ആര് ചത്താലും തിയറ്ററും സിനിമയും ബാക്കിയാകുമെന്ന് പറയുന്നത് ഏതു സംസ്കാരമാണെന്നും മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് അങ്ങനെ പറയാൻ എങ്ങനെ തോന്നിയെന്നും ആരു ചത്താലും കുഴപ്പമില്ലെന്ന നിലപാട് സഹിക്കാൻ കഴിയുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു. തനിക്കും രണ്ട് തിയറ്ററുകളുണ്ടെന്നും തിയറ്ററുകാരുടെ പ്രശ്നം മറ്റാരെക്കാളും തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago