ഒറിജിനൽ ടൈറ്റിലായ കാഞ്ചന മാറ്റി ലക്ഷ്മി ബോംബ് എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാഘവ ലോറൻസ്.
തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരാണ് കാഞ്ചന. കാഞ്ചന എന്നാൽ സ്വർണം എന്നാണ് അർത്ഥം. ലക്ഷ്മി ദേവിയുടെ മറ്റൊരു രൂപമാണത്. കാഞ്ചന എന്ന പേരിൽ തന്നെ സിനിമ ഒരുക്കുവാനായിരുന്നു എനിക്ക് ആഗ്രഹം.
പിന്നീടാണ് എല്ലാവരും കൂടി ചേർന്ന് ഹിന്ദി പ്രേക്ഷകർക്ക് കൂടി ഇണങ്ങുന്ന ഒരു പേര് തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. ലക്ഷ്മി എന്നല്ലാതെ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. പിന്നീടാണ് ലക്ഷ്മി ബോംബ് എന്നാക്കിയത്.
ഞാൻ ഒരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരിക്കൽ കുറേ ട്രാൻസ്ജെൻഡേർസ് അവിടെ സഹായം തേടി വന്നു. അവരുടെ പരാതികൾ കേട്ടപ്പോൾ അവരുടെ സങ്കടം ലോകത്തോട് പറയണമെന്ന് ഞാൻ കൊതിച്ചു.
ബോളിവുഡ് ചിത്രത്തിലൂടെയാകുമ്പോൾ അവരുടെ കഥ കൂടുതൽ ആളുകൾ അറിയും. ഇങ്ങനെ ഒരു റോൾ ഏറ്റെടുത്തതിൽ അക്ഷയ് സാറിനോട് ഒത്തിരി നന്ദിയുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…