അഭിമുഖത്തിനിടെ നടിയുടെ കാലില്‍ ചുംബിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ. നടി അഷു റെഡ്ഡിയുടെ കാലിലാണ് സംവിധായകന് ചുംബിച്ചത്. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അഭിമുഖത്തിന്റെ അവസാന ഭാഗമാണ് വിവാദമായ സംഭവം നടന്നത്.
അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടിലാണ് ഇരുന്നത്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാലില്‍ നിന്ന് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ചുംബിച്ചതിന് പുറമേ നടിയുടെ കാലില്‍ രാം ഗോപാല്‍ വര്‍മ കടിക്കുന്നുമുണ്ട്.
നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും സംവിധായകന് പറഞ്ഞു. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ഡെയ്ഞ്ചറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. സിനിമാ പ്രമോഷന് വേണ്ടി സംവിധായകന് ഇത്രയും തരംതാഴരുത് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.