പേരന്പ് എന്ന സിനിമയരുക്കുമ്ബോള്‍ റാമിന്റെ മനസ്സിലുണ്ടായിരുന്ന മുഖം മമ്മൂട്ടിയുടേതായിരുന്നു. അദ്ദേഹത്തെ വെച്ച് ചെയ്താലേ ഈ സിനിമ ശരിയാവുള്ളൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
ഡേറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഈ സിനിമയുടെ തിരക്കഥയുമായി മെഗാസ്റ്റാറിനരികിലെത്തിയപ്പോള്‍ അടുത്തെങ്ങും ഡേറ്റില്ലെന്ന് പറഞ്ഞായിരുന്നു താരം പ്രതികരിച്ചത്.
തന്റെ ഡേറ്റിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരുമെന്നും അതിനുള്ളില്‍ മറ്റൊരു താരത്തെ വെച്ച് സിനിമ പൂര്‍ത്തീകരിക്കാമെന്നും അദ്ദേഹം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല എന്ന് മാത്രമല്ല താങ്കള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സിനിമ ചെയ്യാനാവില്ല, എത്ര വര്‍ഷം വേണമെങ്കിലും താന്‍ കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയപുരസ്കാരം ലഭിക്കുമെന്ന് സിനിമാലോകം ഒന്നടങ്കം വിധിയെഴുതിയിരുന്നു. അമുതവന്‍ എന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് നിരപൂകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ട്രാന്സ്ഡെന്ണ്ടറായ അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയായിരുന്നു ഈ താരത്തെക്കുറിച്ച് സംവിധായകനോട് സൂചിപ്പിച്ചത്. താരത്തിന്റെ പിന്തുണയെക്കുറിച്ച് അഞ്ജലിയും വാചാലയായിരുന്നു.പതിവ് പോലയുള്ള പ്രചാരണരീതികളൊന്നും ചിത്രത്തിനായി ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഫേസ്ബുക്ക് പേജിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന അത് സ്വീകാര്യത ഈ ചിത്രത്തിനും ലഭിക്കുമെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ഡാം മേളയുള്‍പ്പടെ നിരവധി ഫെസ്റ്റിവലുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലും തെലുങ്കിലും അഭിനയിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ പേരന്പ് എന്ന തമിഴ് സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.