ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞ നടൻ ടിനി ടോമിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ഡ്രഗ് യൂസ് അല്ല ഡ്രഗ് അബ്യൂസ് ആണ് ഇവിടുത്തെ പ്രശ്നമെന്ന് രഞ്ജൻ പ്രമോദ് ആരോപിച്ചു. കൂടാതെ ലഹരി നിയമവിധേയമാക്കണമെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞത് ഇതിനകം വിവാദമായിരിക്കുകയാണ്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജൻ പ്രമോദ് വിവാദമായ പ്രസ്താവനകൾ നടത്തിയത്. സിനിമയിലെ ലഹരി ഉപയോഗത്തിന് എതിരെ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് രഞ്ജൻ പ്രമോദിന്റെ വിവാദ പരാമർശം.
ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു പോയ നടനെക്കുറിച്ച് അറിയാമെന്നും മകനെ അഭിനയിക്കാന്‍ വിടാത്തത് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ പേടിച്ചാണെന്നും ടിനി ടോം പറഞ്ഞിരുന്നു. എന്നാൽ എല്ലായിടത്തും ഉള്ളതുപോലെയാണ് ലഹരി സിനിമയിലുള്ളതെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്കൂളിലും വിടാൻ സാധിക്കില്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.
ലഹരിയെ തടയാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ല. ഇവിടുത്തെ പ്രശ്നം ഡ്രഗ് യൂസ് അല്ലാ, ഡ്രഗ് അബ്യൂസാണ്. കൊക്കെയ്നും എംഡിഎംഎയും ഒക്കെ കിട്ടുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. കാരണം ഒരു ഗ്രാമിന് 12000 രൂപയും 15000 രൂപയുമാണ്. ഇതൊരു സാധാരണക്കാരന് വാങ്ങാന്‍ കഴിയുന്നതല്ല, ലഹരിയിലും മായം ചേര്‍ത്താണ് നല്‍കുന്നത്. ഡ്രഗ്സ് എങ്ങനെ ഉപയോഗിക്കണമെന്ന ഗൈഡന്‍സും ഇവിടെയില്ല. ഡ്രഗ്‌സ് ഓപ്പണാക്കി ലീഗലാക്കിയാല്‍ സര്‍ക്കാരിന് ടാക്സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരമെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…