നടിയെ ആക്രമിച്ച കേസില്ല നടന് ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന് രഞ്ജിത്ത്. കേസില്‍ ദിലീപ് കുറ്റാരോപിതന് മാത്രമാണ്. കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസില്‍ നിന്ന് ഏറെ പ്രയാസത്തോടെ വെട്ടും. ഇപ്പോള്‍ അത് ചെയ്യില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
ഫിയോക് വേദിയില്‍ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയര്മാന് ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.
കേസില്‍ അതിജീവിതക്കൊപ്പമാണോ എന്ന ചോദ്യത്തിന് അതിജീവിക്കുന്ന എല്ലാവര്ക്കുമൊപ്പമെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ അതിജീവിത വന്നത് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു. അതിജീവിതയായ പെണ്കുട്ടിയോടൊപ്പമാണ് എന്ന് പറയാന്‍ എവിടെയും രഞ്ജിത്ത് തയ്യാറായില്ലല്ലോ എന്ന ചോദ്യത്തിനും രഞ്ജിത്ത് മറുപടി പറഞ്ഞു. എല്ലായിടത്തും ചെന്ന് മുദ്രാവാക്യം വിളിക്കേണ്ട കാര്യമില്ലെന്നും ഈ സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ തന്റെ ഭാഗത്ത് നിന്നാണ് ആദ്യത്തെ നീക്കമുണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു.