ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത ഡയറക്ടർ രാജമൗലി പുതിയ വാഹനം സ്വന്തമാക്കി. വോൾവോ എക്സ് സി 40 എസ് യു വിയാണ് രൗജമൗലി സ്വന്തമാക്കിയത്. കമ്പനിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ വോൾവോ കമ്പനി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഫ്യൂഷൻ റെഡ് നിറത്തിലുള്ള വാഹനമാണ് രാജമൗലി സ്വന്തമാക്കിയത്. കാറിന്റെ റൂഫ് കറുപ്പ് നിറത്തിലാണ്. വാഹനത്തിന്റെ എക്സ് ഷോ റൂം വില 44.50 ലക്ഷം രൂപയാണ്.
‘ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ എസ് എസ് രാജമൗലിയെ ഞങ്ങൾ വോൾവോ കാർ ഇന്ത്യ കുടുംബത്തിലേക്ക് താഴ്മയോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ പോലെ തന്നെ ഗംഭീരമായ സുരക്ഷിതവും സുഖപ്രദവുമായ യാത്രകൾ ഞങ്ങൾ ആശംസിക്കുന്നു’ – കമ്പനി അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
നിലവിൽ ലാൻഡ് റോവർ റേഞ്ച് റോവറിനൊപ്പം ബി എം ഡബ്ല്യു 7 – സീരീസ് കാറും എസ് എസ് രാജമൗലിയുടെ കൈവശമുണ്ട്. രാജമൗലിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ‘ആർ ആർ ആർ’ ബോക്സ് ഓഫീസിൽ ഇതുവരെ 1100 കോടി പിന്നിട്ടു. 1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആർ കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന് സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
View this post on Instagram