പണ്ടത്തെ മോഹന്‍ലാലിനെ പോലെയാണ് ഇപ്പോഴത്തെ ഫഹദ് ഫാസിലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. കണ്ണിലൂടെ പ്രകടിപ്പിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും വളരെ സൂക്ഷ്മമായാണ് താരം ചെയ്യുന്നതെന്നും സത്യന് അന്തിക്കാട് പറഞ്ഞു. സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ ഫഹദാണ് നായകന്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഫഹദിനെക്കുറിച്ചും സത്യന് അന്തിക്കാട് പറഞ്ഞത്.
പാച്ചുവും അത്ഭുതവിളക്കും പൂര്‍ണ്ണമായും അഖിലിന്റെ തന്നെ ചിത്രമാണ്. അവരുടെ സിനിമാക്കാഴ്ച പാടുകളും രീതികളും ഏറെ വ്യത്യസ്തമാണെന്നും കാലഘട്ടത്തിന്റെതായ മാറ്റം അത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. പണ്ട് മോഹന്‍ലാലുമായി സഹകരിച്ച് താന്‍ ചെയ്ത സിനിമകളെ ഇപ്പോള്‍ ഓര്‍മ്മ വരുന്നുണ്ട്. ഫഹദ് ഫാസില്‍ തന്നെയാണ് അതിന്റെ മുഖ്യ കാരണം. മോഹന്‍ലാല്‍ എന്ന നടനെ ഫാസില്‍ സിനിമയ്ക്കു നല്‍കിയത് കൊണ്ടാകാം ദൈവം അയാള്‍ക്ക് വേണ്ടി ഫഹദിനെ നല്‍കിയതെന്നും സത്യന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രണയകഥ സംവിധാനം ചെയ്യുന്നതിന് മുന്നേ തന്നെ താന്‍ ഫഗദിനെ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാം വരവില്‍ രഞ്ജിത്തുരുക്കിയ മൃത്യുഞ്ജയം എന്ന ചിത്രത്തില്‍ ഫഹദ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. കണ്ണിലൂടെ പ്രകടിപ്പിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും വളരെ സൂക്ഷ്മമായി ചെയ്യുവാന്‍ സാധിക്കുന്നു. വളരെ അനായാസമായി കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്ക് മാറുവാനും ഫഹദിന് സാധിക്കുന്നുണ്ടെന്നും സത്യന് അന്തിക്കാട് പറഞ്ഞു.