സംവിധായകൻ ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നിവയ്ക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. നെന്മാറ എം എൽ എ ആയ കെ ബാബു ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
എം സിന്ധുരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് പിള്ളയാണ് ക്യാമറ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ഒരു ഫാമിലി കോമഡി എന്റെർടയിനർ ആയാണ് ചിത്രം ഷാഫി ഒരുക്കുന്നത്.
ഇന്ദ്രൻസ്, ഷറഫുദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണൻ, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം കൊല്ലങ്കോട്, കൊടുവായൂർ പ്രദേശത്തു ആരംഭിച്ചു കഴിഞ്ഞു. വൺമാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, ടൂ കൺഡ്രീസ് എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്തയാളാണ് ഷാഫി.