ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിക്കുന്നു. ‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ട്.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. നവാഗതനായ നിഖില്‍ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.
2006-ലായിരുന്നു ‘ചിന്താമണി കൊലക്കേസ്’ പ്രേക്ഷകരിലേക്ക് എത്തിയത്. സുരേഷ് ഗോപി നായകനായ സിനിമയില്‍ ചിന്താമണി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്ന്നാ’ണ് ഭാവനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ പ്രേക്ഷകരിലേക്കെത്തും.