വിവാദങ്ങള്‍ക്കിടയിലും പൃഥ്വിരാജ് നായകനായി എത്തിയ കടുവ തീയറ്ററുകളില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം പുത്തന്‍ എസ്.യു.വി സ്വന്തമാക്കി ആഘോഷമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസ്. ലോകത്തിലെ ഏറ്രവും സുരക്ഷിത വാഹനങ്ങളില്‍ ഒന്നായ എക്സ്സി 60യാണ് ഷാജി കൈലാസ് സ്വന്തമാക്കിയത്.
ഹൈടെക് സാങ്കേതിക വിദ്യയാണ് എക്സ്സി 60 ല്‍ ഉപയോഗിച്ചിരിക്കുന്നത്. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല. സൈക്കിള്‍, കാല്‍നടയാത്രക്കാര്‍ക്കും എക്സ്സി 60 സംരക്ഷണം ഉറപ്പു വരുത്തുന്നു. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 6.9 സെക്കന്‍ഡ് മാത്രമാണ് ഈ വാഹനത്തിന് ആവശ്യമായുള്ളത്. 350 എന്‍.എം ടോര്‍ക്ക്, പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്ജിന്, എമര്‍ജെന്‍സി ബ്രേക്കിംഗ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. 65.90 ലക്ഷം രൂപയാണ് എക്സ്സി 60യുടെ എക്സ് ഷോറൂം വില.
ജൂലൈ ഏഴിനാണ് കടുവ റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്റോയ്, സംയുക്ത മേനോന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.