മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദെനിയാണ്.
ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അസിസ്റ്റന്റ് സുപ്പീരിയന്റണ്ട് ആയ ഡെറിക്ക് അബ്രഹാം ആയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക.
കഥയും തിരക്കഥയും മാത്രം ശ്രദ്ധിച്ചാല്‍ മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും കാര്യമുണ്ടെന്നാണ് സംവിധായകന് ഷാജി പാടൂര്‍ പറയുന്നത്. തലമുടിയിലെ മാറ്റം , താടിയിലെ പ്രത്യേകതകള്‍, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിവയൊക്കെ പോസ്റ്ററിലെ ചിത്രങ്ങളില്‍ കാണാം. സിനിമയുടെ ഫസ്റ്റ് ലുക് വരെ ചര്‍ച്ച ചെയ്യുന്നവരാണ് പ്രേക്ഷകര്‍. ഡെറിക് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വ്യത്യസ്തമായ മുഖങ്ങളാണ് ഈ ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഷാജി പാടൂര്‍ പറയുന്നു.