പുറത്തേക്കുള്ള വാതിലെന്ന് കരുതി ഷൈൻ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതാണ് – വിശദീകരണവുമായി സോഹൻ സീനുലാൽ

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ നടൻ ഷൈൻ ടോം ചാക്കോ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ സോഹൻ സീനുലാൽ. പുറത്തേക്കുള്ള വാതിലാണെന്ന് കരുതിയാണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് സോഹൻ പറഞ്ഞു. ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണമായും ശരിയല്ലെന്നും സോഹൻ പറ‍‍ഞ്ഞു. ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുമ്പാണ് സംഘം ദുബായിൽ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു മടക്കയാത്ര.

ദുബായിൽ എത്തിയ ദിവസം മുതൽ നിരന്തരമായി പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. റേഡിയോകളിൽ അഭിമുഖങ്ങൾ മുതൽ വിവിധയിടങ്ങളിൽ പ്രമോഷൻ പരിപാടികളുമായി തിരക്കിൽ ആയിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികൾക്കും ശേഷം ഷൈൻ ടോം ചാക്കോ ഉൾപ്പെടെ എല്ലാവരും ക്ഷീണിതർ ആയിരുന്നു. രാവിലെ വിമാനത്തിൽ എത്തിയപ്പോൾ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ ഒന്നിൽ ഷൈൻ കിടക്കാൻ ശ്രമിച്ചു. എന്നാൽ ടേക്ക് ഓഫ് സമയത്ത് കിടക്കാൻ അനുവദിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു.

ഇതിനെ തുടർന്ന് ഷൈൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതിൽ എന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ തടയുകയും പുറത്തേക്കുള്ള വാതിൽ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നെന്നും സോഹൻ സീനുലാൽ പറഞ്ഞു. വിസിറ്റ് വിസ ആയതിനാൽ അതിൽ എക്സിറ്റ് അടിച്ചതിനാൽ തുടർന്നുള്ള വിമാനത്തിൽ പോരാൻ കഴിയാതിരുന്നതാണ് പിന്നാട് തെറ്റായ വാർത്തകൾക്ക് കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷനിൽ തുടരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കൾക്കൊപ്പം പോകുകയും ചെയ്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago