ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. മാര്‍ച്ച് 25 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇന്റര്‍വ്യൂവില്‍ മലയാളികളെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുകയാണ് രാജമൗലി. മലയാളികള്‍ ഏറ്റെടുത്താല്‍ ആര്‍ആര്‍ആര്‍ ലോകമെമ്പാടും എത്തുമെന്നാണ് രാജമൗലി പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ തങ്ങളുടെ മാസ് മസാല രീതിയിലുള്ള സിനിമകള്‍ സ്വീകരിക്കപ്പെട്ടാല്‍ ലോകം മുഴുവനും എത്തിച്ചേരുമെന്ന് ഉറപ്പിക്കാനാകുമെന്ന് രാജമൗലി പറഞ്ഞു. ലോകം മുഴുവന്‍ സംസ്‌കാരവും ഭാഷയും എല്ലാം വ്യത്യാസമാണെങ്കിലും എല്ലാവരുടേയും വികാരങ്ങള്‍ ഒന്നാണ്. അത് കഥയിലുണ്ടാകും, അതാണ് തന്റെ സിനിമയെ യൂണിവേഴ്‌സല്‍ ആക്കുന്നത്. അത്തരത്തിലുള്ള സിനിമകളാണ് പാന്‍ ഇന്ത്യന്‍ രീതിയില്‍ വിപണി കണ്ടെത്തുന്നത്. അതല്ലാതെ തെലുങ്ക് ഓഡിയന്‍സിനായി മാത്രമുള്ള സിനിമകള്‍ അവിടെ മാത്രം ഒതുക്കാറുണ്ടെന്നും രാജമൗലി പറഞ്ഞു.
സിനിമകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടമാണ്. മത്സരം കൂടുതലാണ്. നല്ലതും മോശവുമായ റിവ്യൂകളൊന്നും ബാധിക്കാറില്ല. തന്റെ സിനിമകളെ പറ്റി ആരും സംസാരിക്കാതിരുന്നാലാണ് വിഷമം. ബാഹുബലിയുടെ വലിയ വിജയം തന്നെ ഭയപ്പെടുത്തുന്നില്ല. കഴിഞ്ഞ സിനിമയെ പോകാനായി അനുവദിക്കുക എന്നതാണ് തന്റെ ശീലം. പക്ഷേ അത് നല്‍കിയ നല്ലതും മോശവുമായ ഓര്‍മ്മകള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…