ആദ്യമായി താൻ സംവിധാനം ചെയ്ത മധുര മനോഹര മോഹം എന്ന സിനിമയെക്കുറിച്ച് സംവിധായിക സ്റ്റെഫി സേവ്യർ. സമൂഹത്തിൽ നിൽക്കുന്ന ജാതിവ്യവസ്ഥയെ പരിഹസിക്കാനാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് സ്റ്റെഫി പറഞ്ഞു. ‘സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. ഇതൊരു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍പ്പോലും പലയിടങ്ങളിലും വിവേചനം കാണാം. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥയെ ഒരു സറ്റയര്‍ രൂപത്തില്‍, കഥയ്ക്ക് ഒത്തുപോകുന്ന രീതിയില്‍ ചെറിയ രീതിയില്‍ ട്രോളാനാണ് ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്’ – കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് സംവിധായിക. ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
നിര്‍മ്മാതാവ്, തിരക്കഥാകൃത്തുക്കളായ ജയ് വിഷ്ണു, മഹേഷ് ഗോപാല്‍, എഡിറ്റര്‍ മാളവിക, താരങ്ങളായ സൈജു കുറുപ്പ്, രജിഷ വിജയന്, ആര്‍ഷ ബൈജു, അല്‍താഫ് സലിം എന്നിവരും സംഗീതസംവിധായകന് ജിബിന്‍ ഗോപാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടെയ്നറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. രജിഷ വിജയൻ, ഷറഫുദ്ദീൻ, വിജയ രാഘവന്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന് ക്രയോണ്‍, മേക്കപ്പ്: റോനെക്സ് സേവിയര്‍, കോസ്റ്റ്യൂം സനൂജ് ഖാന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന് ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന് എഎസ്, കെ.സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍ പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കർ.