സംസ്ഥാന അവാർഡ് ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുര മനോഹര മോഹം. തിയറ്ററുകളിൽ വളരെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കോസ്റ്റ്യൂം ഡിസൈനർ ആദ്യമായി സംവിധായക കുപ്പായം അണിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു മധുരമനോഹര ചിത്രം.
ഫാമിലി കോമഡി ഡ്രാമയായാണ് മധുര മനോഹര മോഹം എന്ന സിനിമ എത്തുന്നത്. എന്നാൽ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി ചിത്രമാണ് ഇതെന്നാണ് സ്റ്റെഫി പറയുന്നത്. സിനിമയിൽ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒരു സബ്ജക്ട് മനോഹരമായി കൈകാര്യം ചെയ്തിരിക്കുകയാണ് സിനിമയിൽ. സിനിമയുടെ മെയിൻ ത്രെഡ് ആളുകളെ എന്റർടയിൻ ചെയ്യിപ്പിക്കുന്ന ഒന്നാണ്.
സിനിമ റിലീസ് ആകുന്നതിന് മുമ്പേ എത്തിയ ചിത്രത്തിന്റെ ടീസറും ട്രയിലറും രസകരവും ചിന്തിപ്പിക്കുന്നതും ആയിരുന്നു. മാട്രിമോണിയൽ പരസ്യത്തിന്റെ രീതിയിൽ ഒരുക്കിയ ടീസർ പ്രേക്ഷകരിൽ ചിരി ഉണർത്തി. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ രജിഷ വിജയൻ, ബിന്ദു പണിക്കർ, സൈജു കുറുപ്പ്, ഷറഫുദീൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.