തന്റെ വേറിട്ട ജീവിത രീതികൊണ്ടും ഇടപെടൽകൊണ്ടും എന്നും എല്ലാവർക്കും പ്രിയങ്കരിയാണ് അനുശ്രീ. താര ജാഡകളൊന്നുമില്ലാതെ അനുശ്രീ എപ്പോഴും എല്ലാവർക്കും സ്വീകാര്യയാണ്. അടുത്തയിടക്ക് അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഒട്ടർഷയുടെ ചിത്രികരണം ആരംഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറായി അനുശ്രീ അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ വേറിട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ തന്നെ സംവിധായകനായ സുജിത്ത് വാസുദേവ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…”നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാനാകുന്നത് മികച്ച വ്യക്തിത്വം ഉള്ളവർക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ പെൺകുട്ടി തന്റെ സഹതാരത്തിനെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു . അനുശ്രീയെ ഓർത്തു എനിക്ക് അഭിമാനം തോന്നുന്നു.”
അൽപ്പം ഉയരങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവരെ മറന്നുപോകുന്ന ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ തന്റെ ഓരോരോ പ്രവൃത്തിയിലും വ്യത്യസ്തതയും സന്തോഷവും കണ്ടെത്തുന്ന അനുശ്രീയെ പോലെ എല്ലാവരും വളരട്ടെ. സാധാരണക്കാരിയായ ഒരു ഓട്ടോ ഡ്രൈവറായ യുവതിയുടെയും യാത്രക്കാരായ സാധാരണക്കാരുടെ ജീവിതങ്ങളും അവരുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും ചേർന്നൊരുക്കുന്ന ഒരു വ്യത്യസ്തമായ ചിത്രമായിരിക്കും ഒട്ടർഷ. മറിമായം ഫ്രെയിം ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്നും നാലും ക്യാമറകളുപയോഗിച്ചാണ് ഓട്ടോറിക്ഷയിൽ നടക്കുന്ന സംഭവങ്ങളെ ചിത്രികരിക്കുന്നത് .
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…