മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. പതിവ് ഫോര്‍മാറ്റില്‍ നിന്ന് വ്യത്യസ്തമായി യൂത്തിന് പ്രാധാന്യം നല്കി ത്രില്ലറാണ് വൈശാഖ് ഒരുക്കിയത്. മാര്‍ച്ച് പതിനൊന്നിന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് വൈശാഖ്.
താന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവെന്നാണ് വൈശാഖ് പറയുന്നത്. വലിയ സിനിമകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുപാട് ടൂള്‍സ് ഉണ്ടാകും. എന്നാല്‍ ചെറിയ ചിത്രങ്ങള്‍ കണ്ടന്റ് ഓറിയന്റഡ് ആയിരിക്കുമെന്നും വൈശാഖ് പറഞ്ഞു. കൊവിഡ് സമയത്ത് മാസ് സിനിമയുടെ കഥയുമായാണ് അഭിലാഷ് എത്തുന്നത്. എന്നാല്‍ ചെറിയ ത്രില്ലര്‍ ഉണ്ടോ എന്നു ചോദിച്ചപ്പോഴാണ് നൈറ്റ് ഡ്രൈവിന്റെ കഥ പറയുന്നതെന്നും വൈശാഖ് പറഞ്ഞു.
തന്റെ ഒരു സിനിമയുടെ ഫൈറ്റ് സീക്വന്‍സിനുള്ള ബഡ്ജറ്റാണ് നൈറ്റ് ഡ്രൈവിന്റെ മുഴുവന്‍ ബഡ്ജറ്റ്. മുപ്പത് ദിവസം കൊണ്ടാണ് ചിത്രം തീര്‍ത്തത്. വിചാരിച്ചതിലും ഒരു ദിവസം മുന്‍പ് ചിത്രം തീര്‍ത്തു. പ്ലാന്‍ ചെയ്ത സമയത്തിന് മുന്‍പ് തീര്‍ക്കുന്ന ആദ്യത്തെ ചിത്രമാണ് നൈറ്റ് ഡ്രൈവെന്നും വൈശാഖ് പറഞ്ഞു.