2019ൽ ഇന്ത്യയെ ഞെട്ടിച്ച് ഹൈദരാബാദിൽ നടന്ന കൂട്ടബലാത്സംഗവും അതിക്രൂരമായ കൊലപാതകവും ആസ്പദമാക്കി റാം ഗോപാൽ വർമ ഒരുക്കുന്ന ദിശ എൻകൗണ്ടർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 2019 നവംബർ 26നാണ് സംഭവം നടന്നത്. സ്കൂട്ടറിൽ വന്ന വെറ്റിറിനറി ഡോക്ടറായ യുവതിയെ ഒരു ലോറിയിൽ ഉണ്ടായിരുന്ന നാല് പേർ ചേർന്ന് നിഷ്ടൂരമായി പീഢിപ്പിക്കുകയും തീ കൊളുത്തി കൊല്ലുകയുമാണ് ചെയ്തത്. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു എൻകൗണ്ടറിൽ കൊലപ്പെടുത്തുകയും ചെയ്തു.
നാട്ടി ക്രാന്തിയും നാട്ടി കരുണയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആനന്ദ് ചന്ദ്രയാണ്. ശ്രീകാന്ത് അയ്യങ്കാർ, സോണിയ അകുല, പ്രവീൺ രാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംഭവം നടന്ന നവംബർ 26നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.