സുരേഷ് ഗോപിയെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിർമ്മിക്കാൻ ഇരുന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാകോടതി ഉത്തരവ് പുറത്ത് വിട്ടു. പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു, ജിനു എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി സിനിമ സ്റ്റേ ചെയ്തത്. ഷാജി കൈലാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രവുമായി കടുവാക്കുന്നേല്‍ കുറുവച്ചന് സാമ്യം ഉണ്ടെന്ന വാദത്തെ തുടർന്നാണ് പ്രശനം കോടതിയിലേക്ക് എത്തിയത്.
പോലീസിലെ ഉന്നതനുമായി കുറുവച്ചന് നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്നായിരുന്ന ഹര്‍ജിക്കാരുടെ ആരോപണം. കടുവയുടെ തിരക്കഥാകൃത്തായ ജിനു അബ്രഹമാണ് കോടതിയെ സമീപിച്ചത്.സിനിമയുമായി ബന്ധപ്പെട്ട എല്ലാവിധ പരസ്യങ്ങളും നിർത്തിവെക്കണം എന്ന് കോടതി ഉത്തരവിട്ടു. കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ വിലക്ക് തുടരും.രണ്ടു കക്ഷിയുടെയും ഭാഗത്ത് നിന്നും വാദം കേട്ടതിനു ശേഷമാണ് കോടതി ഉത്തരവ് ഇട്ടത്. സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചൻ 2019 ൽ ഷൂട്ടിംഗ് തുടങ്ങിയതിനെന്നും ഈ വാദവുമായി സിനിമക്ക് യാതൊരു ബന്ധം ഇല്ലെന്നും ടോമിച്ചൻ മുളകുപാടം നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ, രണ്ടു സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ യഥാര്‍ത്ഥ കുറുവച്ചന് രംഗത്തെത്തിയിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന പാലാ സ്വദേശിയാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നത്. വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതം സിനിമയാക്കാൻ രഞ്ജി പണിക്കറുമായി സംസാരിച്ചിരുന്നു, തന്റെ ജീവിതം ചെയ്യാൻ മോഹൻലാലിനെ ആണ് താൻ മനസ്സിൽ സങ്കൽപ്പിച്ചത്, എന്നാൽ സുരേഷ് ഗോപിയുടെ സംസാരവും ആകാരവടിവും കഥാപാത്രത്തിന് ചേരുമെന്നും കുറുവച്ചന് പറഞ്ഞിരുന്നു.