അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ റിയാലിറ്റി ഷോയില്‍ ജഡ്ജായും ദിവ്യ പിളള പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. ടോവിനോ നായകനായ കളയിലാണ് പ്രേക്ഷകർ അവസാനമായി ദിവ്യ പിള്ളയെ ബിഗ് സ്ക്രീനിൽ കണ്ടത്.
വിവാഹ സാരിയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്ന നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് താരം ഈ മേക്കോവറിൽ എത്തിയത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
View this post on Instagram