മലയാളത്തിലെ പ്രിയ താരമായ ദിവ്യ ഉണ്ണിയുടെ മകന്റെ പിറന്നാള്‍ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടിമാരുടെ ലിസ്റ്റില്‍ തന്നെയാണ് നടി ദിവ്യ ഉണ്ണിയും വന്നിരുന്നത്.
അമേരിക്കയില്‍ സ്ഥിര താമസം ആണെങ്കിലും താരം സോഷ്യല്‍ മീഡിയയിലും നൃത്തരംഗത്തും വളരെ സജീവമാണ്. രണ്ടാമത്തെ വിവാഹത്തിന് ശേഷം താരം നൃത്ത രംഗത്ത് കൂടുതല്‍ സജീവമാവുകയാണ് ചെയ്തത്. ഇപ്പോഴിതാ മൂന്നാമത്ത കുഞ്ഞു കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ദിവ്യ.
തന്റെ മകന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകന് അര്ജുന് പിറന്നാളാശംസകള്‍ നേരുന്നു എന്നു കുറിച്ച് ചിത്രങ്ങള്‍ സഹിതമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നും സന്തോഷവും നന്മയും ഉണ്ടാകട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നു. അടുത്ത് തന്നെയായിരുന്നു മകളുടെ പിറന്നാളും ഗംഭീരമായി ആഘോഷിച്ചത്. കുടുംബവുമൊത്തുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ ദിവ്യ പങ്കു വയ്ക്കാറുണ്ട്. ആദ്യത്തെ വിവാഹബന്ധം അധികനാള്‍ നീണ്ടുപോയില്ല. ആദ്യബന്ധത്തില്‍ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. ബാലതാരമായി സിനിമയിലെത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…