സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ഭാര്യ സിന്ധു എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഇതില്‍ ദിയ കൃഷ്ണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ഫോളോവേഴ്സ്. അടുത്തിടെ തന്റെ പ്രണയം തകര്‍ന്ന വിവരം ദിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രണയത്തകര്‍ച്ചയെക്കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
പ്രണയത്തില്‍ നിന്ന് എന്താണ് പഠിച്ചതെന്നാണ് ദിയ പറയുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി പറഞ്ഞത്. ഒരു ചുവന്ന കൊടി കണ്ടാല്‍ ഓടി രക്ഷപ്പെട്ടണമെന്ന് താരം പറയുന്നു. ആരെയും മാറ്റാനായി കാത്തുനില്‍ക്കരുത്. കാരണം അവര്‍ നിങ്ങളെ മൂല്യവത്തായി കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളെ വേദനിപ്പാക്കാനാകില്ല. ചുവന്ന കൊടിയുടെ ഒരു പൂന്തോട്ടം തന്നെ കണ്ടിട്ടും അത് പച്ചയാകും എന്ന പ്രതീക്ഷയില്‍ കാത്തിരുന്നകാണ് തനിക്കു പറ്റിയ തെറ്റെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
റിലേഷന്‍ഷിപ്പില്‍ വൈബിനേക്കാള് വേണ്ടത് വിശ്വാസമാണ്. വൈബില്ലാത്ത ഒരാളുമായി താന്‍ ഒരിക്കലും റിലേഷന്ഷിപ്പിലാവില്ല. പ്രണയത്തിലായിരിക്കുമ്പോള്‍ വിശ്വാസമാണ് ഏറ്റവും പ്രധാനം. ഇനി ഡേറ്റിംഗിനില്ലെന്നും നേരെ വിവാഹമാണെന്നും ദിയ വ്യക്തമാക്കി.