പുതിയ സിനിമയുടെ ഒരുക്കത്തിലാണ് സംവിധായകൻ ഒമർ ലുലു. നടൻ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന ‘പവർസ്റ്റാർ’ ആണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം. ഏതായാലും പുതിയ സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ദിയ സനയെ ക്ഷണിച്ച ഒമർ ലുലുവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏതായാലും ഒമർ ലുലു നൽകിയ ക്ഷണത്തിന് ദിയ സന കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്.
ഒമർ ലുലുവും ദിയ സനയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ട, ‘അസിസ്റ്റന്റെ ഡയറക്ടർ ആവാൻ ഉള്ള ധൈര്യം ഉണ്ടോ’ എന്നായിരുന്നു ഒമർ ലുലുവിന്റെ ചോദ്യം. അസിസ്റ്റന്റ ഡയറക്ടർ ആകാൻ താൻ റെഡിയാണെന്നുള്ള മറുപടിയാണ് ദിയ സന നൽകുന്നത്. ‘ഞാൻ കൂടെ അസിസ്റ്റൻഡ് ഡയറക്ടർ ആകാൻ റെഡിയാണ് സർ Omar Lulu പ്രിയപ്പെട്ട സൗഹൃദങ്ങൾ കൂടെയുണ്ടെങ്കിൽ എനിക്ക് ആരുടെ കൂടെയും വർക്ക് ചെയ്യാൻ സാധിക്കും… എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്… പക്ഷെ അന്ന് സാമൂഹിക പ്രവർത്തനത്തിലേക്കായിരുന്നു കൂടുതൽ ശ്രദ്ധ… ഇന്ന് ഒമർ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേർത്തുനിർത്തുന്ന ഒരു മനുഷ്യനും കൂടിയാണ്.. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോർട് ചെയ്യേണ്ടിടത് സപ്പോർട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി,ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകൾ plz step back…’ എന്നാണ് ദിയ മറുപടി നൽകിയത്.
മലയാളസിനിമയിൽ ആക്ഷൻ വേഷങ്ങളിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി തിരിച്ചെത്തുകയാണ്. ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. പവർസ്റ്റാർ 2022ൽ തന്നെ എത്തുമെന്ന് നേരത്തെ തന്നെ ഒമർ ലുലു വ്യക്തമാക്കിയിരുന്നു.