ഒരുപാട് പ്രതിഷേധങ്ങൾക്ക് നടുവിലാണ് ചെന്നൈയിൽ ഇന്നലെ ഐ പി എല്ലിലെ ചെന്നൈ – കൊൽക്കത്ത സമരം നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈയാണ് വിജയം കുറിച്ചത്. അതിനിടയിലാണ് രസകരമായ ഒരു സംഭവം അരങ്ങേറിയത്. മത്സരത്തിനിടയിൽ കാണികളുടെ ആവേശം കൂട്ടുവാൻ വേണ്ടി DJ കിടിലൻ ഗാനങ്ങൾ ഇട്ടു കൊടുക്കാറുണ്ട്. പക്ഷേ ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിലേക്ക് കടന്നു വന്നപ്പോൾ ഇട്ട് ആ പാട്ട് അവിചാരിതമാണോ അല്ലയോ എന്നതാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ആ പാട്ടിന്റെ ലിറിക്സ് കേട്ടാൽ തന്നെ കാര്യം മനസ്സിലാകും. ധനുഷ് നായകനായ പുതുപ്പേട്ടൈ എന്ന ഗാനത്തിലെ ‘എങ്ക ഏരിയാ ഉള്ള വരാതെ’ എന്ന പാട്ടാണ് DJ ഇട്ടു കൊടുത്തത്. ഹരിശ്രീ അശോകന്റെ ആ ഡയലോഗ് തന്നെയാണ് ഓർമ വരുന്നത്..’എവിടെയോ എന്തോ തകരാർ പോലെ’..!