ഈസ്റ്റ് ആഫ്രിക്കയിലെ ജിബൂട്ടിയിൽ പൂർണമായി ചിത്രീകരിച്ച മലയാള ചലച്ചിത്രം ജിബൂട്ടിയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. എസ് ജെ സിനു സംവിധാനം നിർവഹിക്കുന്ന ജിബൂട്ടി ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടൈനറാണ്. സംവിധായകൻ സിനുവും ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്സൽ അബ്ദുൽ ലത്തീഫുമാണ് തിരക്കഥ. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറി, ഷാഗുൺ ജസ്വാൾ, ദിലീഷ് പോത്തൻ, അഞ്ജലി നായർ എന്നിവരും അഭിനയിക്കുന്നുണ്ട്.