ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ നായകനായി എത്തിയ സെല്‍ഫി. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 6.35 കോടി മാത്രമാണ് ചിത്രം നേടിയത്. പ്രേക്ഷകരെ കുറ്റം പറയേണ്ടതില്ലെന്നും സ്വയം മാറേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍ പ്രതികരിച്ചു.
തന്നെ സംബന്ധിച്ച് ഇത് പുതിയതല്ല. തന്റെ കരിയറില്‍ ഒരേ സമയം തുടര്‍ച്ചയായി പതിനാറ് ഫ്ളോപ്പുകള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് സിനിമകള്‍ ചെയ്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല. ഇത് തനിക്ക് സംഭവിച്ച തെറ്റാണ്. പ്രേക്ഷകര്‍ മാറി. താനും മാറേണ്ടതുണ്ട്. സെല്‍ഫിയുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാരമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ റീമേക്കാണ് ചിത്രം. ഇമ്രാന് ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്റി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.