മലയാള സിനിമയിലെ ഒരു കാലത്തേ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു റോമ. എന്നാല്‍ ഇപ്പോള്‍ റോമ സിനിമകളില്‍ അത്ര സജീവമല്ല. കുറച്ചു നാളുകള്‍ക്ക് ശേഷം റോമയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ റോമയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വീണ്ടും താരം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. കുതിരപ്പുറത്തിരിക്കുന്ന കുട്ടി റോമയുടെ ചിത്രമാണ് ഇത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് റോമ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നടി നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി.ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു.
ഇരുപത്തിയഞ്ചില്‍ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്. സിന്ധിക്കാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകളായി തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് റോമ ജനിച്ചത്. 2005ല്‍ ‘മിസ്റ്റര്‍ എറബാബു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു റോമയുടെ അരങ്ങേറ്റം. എന്നാല്‍ റോമയ്ക്ക് കരിയറില്‍ ബ്രേക്ക് സമ്മാനിച്ചത് ‘നോട്ട്ബുക്ക്’ ആണ്. ചിത്രത്തിലെ റോമയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച സഹതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും റോമയ്ക്ക് ലഭിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…