മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മത്സരത്തിന് ഇടയ്ക്ക് വെച്ച് സഹ മത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്തു പോകേണ്ടി വന്നെങ്കിലും ഇപ്പോൾ ഡോക്ടർ റോബിന് കൈനിറയെ ആരാധകരുണ്ട്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും ഫാൻ ബേസുള്ള മറ്റൊരു താരമില്ല എന്നതാണ് സത്യം.
ഇപ്പോൾ ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഹിന്ദി അറിയാത്തതു കൊണ്ട് പോയില്ല. ആരതി പോകാൻ പറഞ്ഞു. പക്ഷേ, എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലാത്തതു കൊണ്ട് പോയില്ല. ഹിന്ദി സംസാരിക്കാൻ അറിയാതെ അവിടെ പോയി എന്ത് ചെയ്യാനാണെന്നും റോബിൻ ചോദിച്ചു. ബിഗ് ബോസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ രണ്ടാഴ്ച കൂടിയേ അതിന്റെ അലയൊലികൾ ഉണ്ടാകുകയുള്ളൂ എന്നാണ് ചിലർ പറഞ്ഞത്. എന്നാൽ അവർക്കുളള ഉത്തരമാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ പ്രമോയിൽ ചെറുതായിട്ട് തന്റെ പേര് വന്നതെന്നും റോബിൻ പറഞ്ഞു. സീസൺ 5ൽ ആരതി ഉണ്ടാകുമെന്ന വാർത്തകളോടും റോബിൻ പ്രതികരിച്ചു. കോൾ വന്നിരുന്നെന്നും പക്ഷേ ഒട്ടും താൽപര്യമില്ലായെന്ന് ആരതി വ്യക്തമാക്കിയെന്നും റോബിൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോബിൻ ഇങ്ങനെ പറഞ്ഞത്.
വിവാഹനിശ്ചയ ചടങ്ങിന് പിന്നാലെ തനിക്കെതിരെ വന്ന വിമർശനങ്ങളോടും റോബിൻ പ്രതികരിച്ചു. ഹെൽത്തിയായിട്ട് വിമർശിച്ചാൽ അത് തങ്ങൾ സ്വീകരിക്കുമെന്നും താൻ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എൻഗേജ്മെന്റ് നടന്നെന്നും റോബിൻ പറഞ്ഞു. 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അർഥമുണ്ടായി. ദൈവം തനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാഹം വൈകിയത്. ”എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്?” – റോബിൻ ചോദിച്ചു. എൻഗേജ്മെന്റിന് അലറിയത് അത് തന്റെ ഫങ്ഷനായതു കൊണ്ടാണെന്നും അത് വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ റോബിൻ കല്യാണത്തിനും അലറുമെന്ന് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…