കരള്‍ രോഗത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയം നടന് ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്ന് കരള്‍ രോഗ വിദഗ്ധനും താരത്തെ ചികിത്സിച്ച ഡോക്ടറുമായ സുധീന്ദ്രന്‍. ബിലിറൂബിന്റെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ പ്രവര്‍ത്തനം 20-30 ശതമാനം മാത്രമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിറോസിസ് ബാധിച്ച ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്‍ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസമാണ്. എഫക്ടീവായ മരുന്ന് ഇല്ലെന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയാണ് നല്ലതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ സ്റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ബാലയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ബോധമുണ്ടായിരുന്നു. പക്ഷെ നോര്‍മല്‍ അല്ലായിരുന്നു. ലിവര്‍ എംകലഫോപതിയെന്ന് പറയുന്നത് കുറച്ച് ചേഞ്ച് ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലിവര്‍ മാറ്റിവയ്ക്കേണ്ടി വരുമെന്ന് തന്നെ തോന്നുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.