സൂര്യ മേനോന് ബിഗ് ബോസ് മൂന്നാം സീസണിലെ ആദ്യ ആഴ്ചയില്‍ ഏറ്റവും വീക്ക് ആയിട്ടുള്ള മത്സരാര്‍ഥിയായിരുന്നു . എന്ത് കാര്യങ്ങൾ പറഞ്ഞാലും വിഷമിച്ചു കണ്ണുനീർ ഒഴുക്കിയിരിക്കുന്ന സൂര്യയ്ക്ക് പുറത്തും വളരെ ഏറെ വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയിരുന്നു. പക്ഷെ രണ്ടാമത്തെ ആഴ്ചയില്‍ ക്യാപ്റ്റനായി മാറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.മോഹന്‍ലാല്‍ അവസരം നൽകിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ക്കാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കാനാണ്.
സൂര്യയെ തെരഞ്ഞെടുത്ത് ക്യാപ്റ്റനാക്കിയത് ഫിറോസ് ഖാന്, ഭാര്യ സജ്ന, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് . അതിന് ശേഷം സൂര്യ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഒരു ടാസ്ക് നല്‍കിയിരുന്നു. മത്സരാര്‍ഥികളുടെ ഫോട്ടോ തിരഞ്ഞെടുത്ത് അതില്‍ ഇഷ്ടമുള്ളത് കൂട്ടി ചേര്‍ക്കാനായിരുന്നു ടാസ്ക്. ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തത് സൂര്യയുടെ ഫോട്ടോയാണ്. സൂര്യ കുറച്ച് കൂടി ബോള്‍ഡ് ആകണം, സംസാരിക്കുമ്പോൾ ഉച്ചത്തില്‍ ഉറച്ച് സംസാരിക്കണം തുടങ്ങിയ ഉപദേശങ്ങളും ഭാഗ്യലക്ഷ്മി കൊടുത്തു. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ അത്ര ഇഷ്ടപ്പെടാത്ത രീതിയിലാണ് സൂര്യ മനസിലാക്കിയതെന്ന് പറയുകയാണ് സീരിയല്‍ നടി അശ്വതി. ബിഗ് ബോസിനെ കുറിച്ച് നിരന്തരം റിവ്യൂ എഴുതാറുള്ള നടിയാണ് അശ്വതി. ഇന്ന് സൂര്യയെ കുറിച്ചാണ് നടി തുറന്നെഴുതിയിരിക്കുന്നത്.
സൂര്യ.. ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ആ കുട്ടിക്ക് വേണ്ട രീതിയില്‍ ഒരു ശ്രദ്ധ ആരും കൊടുത്തില്ല. അതുമല്ല സകലരോടും കാലുപിടിക്കുന്ന രീതിയില്‍ ആണ് ഓരോ കാര്യങ്ങള്‍ അവതരിപ്പിച്ചതും. അതില്‍ നിന്നു മാറി ബോള്‍ഡ് ആകാനാണ് ഇന്നലെ ഭാഗ്യേച്ചി പറഞ്ഞത്. ഒരു മോട്ടിവേഷന്‍ അല്ലെങ്കില്‍ ഒരു പ്രോത്സാഹനം എന്ന പോലെ. പക്ഷെ ആ കുട്ടി അതിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കി എന്ന് ബിഗ് ബോസ്സ് മലയാളം ‘കാണുന്ന’ ആര്‍ക്കേലും തോന്നിയോ?’ എന്നും അശ്വതി ചോദിക്കുന്നു.