കിടിലൻ നൃത്തചുവടുകളുമായി ഒരു വിവാഹവേദിയില്‍ തിളങ്ങുന്ന നടന് ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ബോളിവുഡ് ഫാസ്റ്റ് ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവച്ചത്.
ഇതിനിടെ ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലല്ലു എന്ന നാട്ടിന് പുറത്തുകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്.