പ്യാലിയേയും അവളുടെ ചേട്ടന് സിയയേയും മലയാളിക്കര നെഞ്ചിലേറ്റിയിരിക്കുകയാണ്. ഒരുപാട് ആഘോഷങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് ദുല്‍ഖര്‍ സല്മാന് ഫാന്‍സ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്താണ് ഡിക്യു ഫാന്‍സ് അസോസിയേഷന് പ്യാലിയുടെ വിജയം ആഘോഷിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യ നടന് എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ബബിതയും റിന്നും ചേര്‍ന്നാണ് ഈ കൊച്ചു ചിത്രം ഒരുക്കിയിരിക്കുന്നത്. ബാര്‍ബി ശര്‍മയാണ് പ്യാലിയായി എത്തിയിരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്യാലിയിലെ അഭിനയത്തിന് ബാര്‍ബി ശര്‍മയ്ക്കാണ് ലഭിച്ചത്.’
ബാര്‍ബി ശര്‍മ്മയെ കൂടാതെ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും മാമുക്കോയയും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, പി.ആര്.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.