പുതുവത്സരത്തിന്റെ ആഘോഷ നിറവിലാണ് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി എല്ലാവരും ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. നിരവധി താരങ്ങള്‍ വിദേശ യാത്രയിലാണ്. ക്രിസ്മസ്-ന്യൂഇയര്‍ വന്നതോടെ താരങ്ങളുടെ പോസ്റ്റുകളും ആരാധകര്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനെ ചിത്രങ്ങളാണ.് ഭാര്യ അമാലുമൊത്ത് താരം ലണ്ടനിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ചിത്രത്തില്‍ മകള്‍ മറിയത്തെ കാണാനില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2019ല്‍ താരത്തിന്റെ പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളായിരുന്നു. യമണ്ടന്‍ പ്രേമകഥയും സോയഫാക്ടറും. യമണ്ടന്‍ പ്രേമകഥ വിചാരിച്ച അത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. 2020ല്‍ ദുല്‍ഖര്‍ സല്‍മാന്റ അണിയറയില്‍ ഒരുങ്ങുന്നത് രണ്ട് ബിഗ്ബഡ്ജറ്റ് ചിത്രങ്ങളാണ്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന്, തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒന്ന്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളക്കരയെ ഞെട്ടിച്ച പ്രസിദ്ധ പിടി കിട്ടാപ്പുള്ളി സുകുമാര ക്കുറുപ്പിനെ ജീവിതം പറയുന്ന കുറുപ്പ് ആണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. പുതിയ മേക്കോവറില്‍ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തില്‍ ഉള്ള്ത. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കുറുപ്പ്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.