Categories: Malayalam

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ പറഞ്ഞിട്ടുള്ളത് രണ്ട് സൂപ്പർ താരങ്ങൾ തന്നെ:ഡോ:ബിജു

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ തന്നെയാണ് എന്ന് സംവിധായകൻ ഡോ:ബിജു. ഇതിലൂടെ അവരുടെ സാംസ്കാരിക അപചയം ആണ് അവർ സൂചിപ്പിക്കുന്നതെന്നും സംവിധായകൻ തുറന്നടിച്ചു .കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ ബിജു ഈ വിഷയത്തിൽ വാചാലനായത്.

‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് . അവര്‍ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങള്‍ അവര്‍ പറയുന്നു. അവര്‍ക്ക് വേണമെങ്കില്‍ അത് പറയാം. പക്ഷേ എങ്കില്‍ പോലും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രണ്ട് പേര്‍ അതില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്.’

‘ഇത്തരത്തിൽ ഉള്ള സംഭാഷണങ്ങള്‍ വേണോ എന്ന് അവർ ചിന്തിക്കണമായിരുന്നു. അതിനെ കൈയടിക്കാന്‍ കുറച്ച് ഫാന്‍സ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ആദ്യ കല്ലേറാണ് ഡബ്ല്യു.സി.സി. ചെറുപ്പക്കാരായിട്ടുള്ളവര്‍ ബോള്‍ഡായ സിനിമകള്‍ എടുക്കാന്‍ തുടങ്ങിയിരിക്കുന്നതും മാറ്റത്തിന്റെ ഭാഗമാണ്. മാറ്റം ഉണ്ടാക്കുന്നവര്‍ പഴയതിലേക്ക് പോകാതിരിക്കുക എന്നത് പ്രധാനമാണ്.’ ബിജു പറഞ്ഞു.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago