സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തുന്നതുമായി ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ തീരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തണുക്കുന്നില്ല. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ഡോ. ബിജു രംഗത്തെത്തിയിരുന്നു. വീണ്ടും ഡോ. ബിജു ഫേസ്‌ബുക്കിലൂടെയാണ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റ്:-
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ആഗസ്റ്റ് 8 ന് നടക്കുന്നു.ചടങ്ങ് വിജയിപ്പിക്കാന്‍ അക്കാദമി സംഘാടക സമിതി വിളിച്ചിരിക്കുകയാണ്. മൂന്നേ മൂന്ന് കാര്യങ്ങള്‍ സൂചിപ്പിച്ചു കൊള്ളട്ടെ.
1. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ ആയി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് താര നിശകളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ വികൃതവും അപഹാസ്യവും ആയാണ്.
മിമിക്രിയും ഡാന്‍സും കുത്തിനിറച്ചു് താരങ്ങളുടെയും ഫാന്സിന്റെയും ആവേശ അട്ടഹാസങ്ങളും ഒക്കെ ആയി പുരസ്കാരം സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് പോലും ഇരിപ്പിടം കിട്ടാതെ അപമാനിക്കപ്പെട്ട തരത്തില്‍ തികച്ചും അസാംസ്കാരികവും ആരാഷ്ട്രീയവുമായ ഒരു കൂത്തരങ്ങായി ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു പ്രധാന പുരസ്കാരം വിതരണം ചെയ്തിരുന്നത്.ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകും എന്ന് കരുതട്ടെ..പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് തികച്ചും സാംസ്കാരികമായ ഒരു വേദി ഒരുക്കി മാന്യമായ ചടങ്ങില്‍ ജേതാക്കള്‍ക്ക് നല്‍കുക എന്നതും. അല്ലാതെ ആള്‍ക്കൂട്ട ബഹളവും, താരപ്പകിട്ടും , നിലവാരം കുറഞ്ഞ തമാശകളും ഒക്കെ കൂടിച്ചേര്‍ന്ന താര നിശ നടത്തി ഏതെങ്കിലും ടെലിവിഷന്‍ ചാനലിന് വിറ്റല്ല ഒരു സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങള്‍ നല്‍കേണ്ടത് എന്ന സാംസ്കാരിക നിലപാട് ഈ വര്‍ഷമെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കും എന്ന് കരുതുന്നു.
2. അവാര്‍ഡ് വിതരണ ചടങ്ങില്‍ അവാര്‍ഡ് കിട്ടിയവര്‍ക്കാണ് പ്രാധാന്യം. അവാര്‍ഡ് കൊടുക്കുന്ന മുഖ്യമന്ത്രിയും , സാംസ്കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും ആണ് ആ വേദിയിലെ പ്രധാനപ്പെട്ടവര്‍. ഇവരെ കൂടാതെ താരപ്പകിട്ടിനായി താരങ്ങളെ വിളിച്ചു വേദിയില്‍ കൊണ്ടുവരുന്ന രീതി നിര്‍ത്തണം.അതേ പോലെ പുരസ്കാരം കിട്ടിയവര്‍ ആണ് ആ വേദിയില്‍ ആദരിക്കപ്പെടേണ്ടത്. അല്ലാതെ സിനിമാ രംഗത്തെ മറ്റ് കുറേപ്പേരെ ആ വേദിയില്‍ പ്രത്യേകം വിളിച്ചു വരുത്തി പൊന്നാടയും ആദരവും നല്കുന്ന നിലവിലുള്ള രീതിയും നിര്‍ത്തണം. പുരസ്‌കാരം നേടിയവരെ മാത്രമാണ് ആ വേദിയില്‍ ആദരിക്കേണ്ടത്. താല്പര്യമുള്ള മറ്റ് ആളുകളെ ഒക്കെ വിളിച്ചു ആദരിക്കണം എന്ന് സാംസ്കാരിക വകുപ്പിന് വല്ല താല്‍പര്യവും ഉണ്ടെങ്കില്‍ അതിന് വേറെ ഒരു ചടങ്ങ് മറ്റൊരു അവസരത്തില്‍ സംഘടിപ്പിക്കുക. ഒരു സ്റ്റേറ്റ് സിനിമാ രംഗത്തെ ഉന്നത പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്ന ആ വേദിയില്‍ അല്ല മറ്റുള്ളവരെ ആദരിക്കേണ്ടത്. അവിടെ ആദരിക്കപ്പെടേണ്ടത് ആ പുരസ്‌കാര ജേതാക്കള്‍ മാത്രം ആയിരിക്കണം.
3. നിലവില്‍ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഒരു സിനിമാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ആ വേദിയില്‍ അതിഥികളായി ക്ഷണിച്ചിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകരുത്. അതൊരു രാഷ്ട്രീയ ബോധവും നിലപാടുമാണ്. ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരില്‍ നിന്നും അത്തരത്തില്‍ ഒരു നിലപാട് ആണ് ഞങ്ങള്‍.പ്രതീക്ഷിക്കുന്നത്. സാംസ്കാരിക വകുപ്പ് അത്തരത്തില്‍ ഒരു സാംസ്കാരിക രാഷ്ട്രീയ ബോധം ഇക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു..
ഈ മൂന്ന് കാര്യങ്ങളും പരിഗണിക്കാതെ മുന്‍ വര്‍ഷങ്ങളിലെപ്പോലെ കോമാളി ചടങ്ങുകള്‍ നടത്തി “അവിസ്മരണീയം “ആക്കാനുള്ള ഉദ്ദേശ്യം ഇത്തവണ സാംസ്കാരിക വകുപ്പിന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…